രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ 11 സ്ഥാപനങ്ങള്‍ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്തു പ്രസിഡന്റ് ടി.കെ.നാരായണന്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.ഹരിത സ്ഥാപനങ്ങള്‍ ഗ്രേഡ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് ഹരിത കേരള മിഷന്‍ ആര്‍.പി കെ.കെ രാഘവന്‍ നിര്‍ദ്ദേശിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.ഗോപി, സന്തോഷ് വി.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതവും അസി.സെക്രട്ടറി കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ജി.ഡബ്ലു എല്‍.പി അടോട്ടുകയ, ജി.എല്‍.പി .പുഞ്ചക്കര, എ.എല്‍.പി.എസ് കള്ളാര്‍, എസ്.എം.എ യു.പി എസ് മാലക്കല്ല്, ജി.ടി.ഡബ്ലു എല്‍.പി.എസ് കുടുംബൂര്‍ .ജി.എല്‍.പി എസ് ചുള്ളിക്കര, എച്ച് എഫ് എ എല്‍.പി.എസ് രാജപുരം, ജി.എച്ച് എസ്.എസ് കൊട്ടോടി, ‘ഹോളി ഫാമിലി എച്ച് എസ്.എസ് രാജപുരം, ഗ്രാമ പഞ്ചായത്ത് കാര്യാലയം എന്നിവയാണ് മികച്ച ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.