രാജപുരം: കൊട്ടോടി പ്ലാന്റേഷന്‍ റോഡില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു, ക്യാമറ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. പനത്തടി സെക്ഷന്റെ ഓട്ടമല സംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് വിവിധ ബോര്‍ഡുകള്‍ സ്ഥാപിച്ചത്, ഇതോടൊപ്പം പക്ഷികള്‍ക്ക് വെള്ളം കൊടുക്കുന്ന സംവിധാനം പ്ലന്റേഷനില്‍ ഒരുക്കി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ ആര്‍ കെ , വാച്ചര്‍മാരായ ശരത്ത് ,രതീഷ്, ഹരികുമാര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബു കൊട്ടോടി, കുറ്റിക്കോല്‍ ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍കൃഷ്ണകുമാര്‍ കെ യു തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
