കാഞ്ഞങ്ങാട്:സ്വന്തമായി കിടപ്പാടം ഇല്ലാത്തവര്‍ക്ക് അത്താണിയായി സൗത്ത് ചിത്താരി മുസ്ലിം ലീഗ് & ബൈത്തു റഹ്മ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച രണ്ടാമത്തെയും മുന്നാമത്തെയും ബൈത്ത് റഹ്മയുടെ താക്കോല്‍ ദാനം നടത്തി. രണ്ടാമത്തെ വീടിന്റെ താക്കോല്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എന്‍ ഇസ്മായില്‍, ബൈത്തു റഹ്മ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്ല ജിദ്ദയ്ക്ക് കൈമാറി. മൂന്നാമത്തെ വീടിന്റെ താക്കോല്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എന്‍ ഇസ്മായില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മാട്ടുമ്മല്‍ ബഷീറിനും, ജനറല്‍ സെക്രട്ടറി സി.പി സുബൈറിനും ട്രഷറിനും കൈമാറി
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ബൈത്തുറഹ്മ കമ്മിറ്റി കണ്‍വീനര്‍ അബ്ദല്ല ജിദ്ദ പ്രവര്‍ത്ത വിവരണം നടത്തി. മഹല്ല് ഖത്തീബ് ഹസ്സന്‍ അര്‍ഷാദി പാറപ്പള്ളി പ്രാര്‍ത്ഥന നടത്തി. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍ അദ്ധ്യക്ഷനായി. ജനല്‍ സെക്രട്ടറി സി.പി സുബൈര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, എ ഹമീദ് ഹാജി, വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് സി.കെ, ജംഷീദ് ചിത്താരി, ഖാലിദ് അറബിക്കാടത്ത്,
ഷംസു മാട്ടുമ്മല്‍, അഹമ്മദ് കപ്പണക്കാല്‍, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ മജീദ് തൊട്ടി, മൊയ്തീന്‍ കുഞ്ഞി, മട്ടന്‍ മുഹമ്മദ് കുഞ്ഞി, മട്ടന്‍, അബ്ദുല്ല കുച്ചാമുച്ച, ജലീല്‍ കുന്നുമ്മല്‍, അമീര്‍ ചിത്താരി, ത്വയ്യിബ് കൂളിക്കാട് അന്തായി കൂളിക്കാട്, ഖാലിദ് കുന്നുമ്മല്‍ മറ്റും പങ്കെടുത്തു.