രാജപുരം: ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുവനീര്‍ ‘പച്ചകുത്തിയ ലിപികള്‍’ പ്രശസ്ത കവി കല്ലറ അജയന്‍ പ്ലാറ്റിനം ജൂബിലി ചെയര്‍മാന്‍ എം വി കൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു . പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകരായ ഗംഗാധരന്‍ , ഷാജി ജേക്കബ് , നാരായണ എന്നിവരെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് കെ എന്‍ വേണു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എന്‍ കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മകുമാരി, പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍, എസ് എം ഡി സി ചെയര്‍മാന്‍ എം സി മാധവന്‍, മദര്‍ പി ടി എ പ്രസിഡണ്ട് മഞ്ജുളാദേവി, ഹെഡ്മിസ്ട്രസ് സബിത ടി ആര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബി സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍, മാഗസിന്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു ജോസഫ്, ചെയര്‍മാന്‍ രാജേഷ് ചാമുണ്ഡി കുന്ന്, സ്റ്റാഫ് സെക്രട്ടറി ബാബു , നഴ്‌സറി കണ്‍വീനര്‍ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.. പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നഴ്‌സറി വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ആഘോഷവും അരങ്ങേറി.