കൊന്നക്കാട് : കൊന്നക്കാട് ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ അമ്പത്തിയൊന്നാം വാര്‍ഷികവും 34 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക മേഴ്സി ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് പ്രദീപ് എം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാകുമാരി ഉപഹാരസമര്‍പ്പണം നടത്തി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മോന്‍സി ജോയി എട്ടാം വാര്‍ഡ് മെമ്പര്‍ പി സി രഘുനാഥന്‍ ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ബിന്‍സി ജയിന്‍, പി ജി ദേവ്, ടി പി തമ്പാന്‍, രമണി കെ എസ്, എ ടി ബേബി, ബിജു ഭാസ്‌കര്‍, കെ വി കൃഷ്ണന്‍, ശരണ്യ എസ്,എം പി ടി എ പ്രസിഡന്റ് സുലേഖ,കുമാരി ആര്യശ്രീ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വീണ എ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക മേഴ്സി തോമസ് മറുപടി പ്രസംഗം നടത്തി.സീനിയര്‍ അസിസ്റ്റന്റ് മാത്യു ജോസഫ് സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു. വിവിധ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു