വേലാശ്വരം: കാരുണ്യ നിധി ധനശേഖരണാര്‍ത്ഥം വേലാശ്വരം സഫ്ദര്‍ ഹാശ്മി സ്മാരക ആട്സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 12 ദിവസങ്ങളിലായി രാവിനെ പകലാക്കിക്കൊണ്ട് വേലാശ്വരം ജി.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. സ്ത്രീകളും , കുട്ടികളുമടക്കം ദിവസേന നൂറുകണക്കിന് കായികപ്രേമികള്‍ കളിയാരവത്തിന് ദൃക്‌സാക്ഷികളായി. ടൂര്‍ണ്ണമെന്റ് വേലാശ്വരം ഗ്രാമത്തെ ഉല്‍സവ പ്രതീതിയിലാഴ്ത്തി .ഫൈനല്‍ മല്‍സരത്തില്‍ ചെ ഗുവേര തട്ടുമ്മല്‍ ജേതാക്കളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. ആയിരങ്ങള്‍ പങ്കെടുത്തഫൈനല്‍ മല്‍സരത്തില്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.ഫ് സ്ഥാനാര്‍ത്ഥി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ കളിക്കളത്തില്‍ വന്ന് കായികപ്രേമികളോട് സൗഹൃദം പങ്ക് വെച്ചത് പുതിയ അനുഭവവും ആവേശവുമായി . ഫുഡ്‌ബോള്‍ മല്‍സരത്തില്‍ മിച്ചം വന്നതുകയില്‍ നിന്ന് ക്ലബ്ബ് ഭാരവാഹികള്‍ കനിവ് പാലിയേറ്റീവിന് സഹായം നല്‍കിയത്. കളി കാണാനെത്തിയവര്‍ക്ക് നവ്യാനുഭവമായി മാറി.