2026-27 ശുചിത്വ പഠനോത്സവം നീലേശ്വരംമുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബഹു.ചെയര്‍പേഴ്‌സണ്‍ പി പി മുഹമ്മദ് റാഫിഉദ്ഘാടനം ചെയ്തു

നീലേശ്വരം നഗരസഭ :ശുചിത്വ മിഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓരോ അധ്യയന വര്‍ഷത്തിലും നടത്തിവരുന്ന ഇക്കോ സെന്‍സ് വിദ്യാര്‍ത്ഥി ഹരിതസേന സ്‌കോളര്‍ഷിപ് 2026-27 ശുചിത്വ പഠനോത്സവം നീലേശ്വരം മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബഹു.ചെയര്‍പേഴ്‌സണ്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.ചടങ്ങിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മണിപ്രസാദ് പി സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ എ വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ കെ. സതീശന്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് അവതരണം നടന്നു. മുന്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ആയിരുന്ന പി യു ചന്ദ്രശേഖരന്‍, റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി എന്‍ വാസുദേവന്‍ നമ്പൂതിരി,എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ കെ സതീശന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളും,അവതരണ രീതിയും,പ്രദര്‍ശന വസ്തുക്കളും, കോളാഷ് ചാര്‍ട്ടുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാലയങ്ങളായി ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിന്നും CHMKSGVHSS കോട്ടപ്പുറം VHSE സ്‌കൂളിനെയും ,ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് രാജസ് ഹയര്‍ സെക്കന്ററി സ്‌കൂളിനെയും ,യു പി വിഭാഗത്തില്‍ നിന്ന് അഡജട ചാത്തമത്ത് സ്‌കൂളിനെയും തിരഞ്ഞെടുത്തു.മികച്ച വിദ്യാലയത്തിനുള്ള ട്രോഫികള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ വിതരണം ചെയ്തു.യോഗത്തില്‍ നഗരസഭ സെക്രട്ടറി അനുപമ സദാനന്ദന്‍,പൊതുമരാമത്തു വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ ഇ ചന്ദ്രമതി,വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പി സതീശന്‍,ശ്രീജ,വി രാജം,റഷീദ,കെ പ്രകാശന്‍,വി വി ജാനു ,ആരോഗ്യവിഭാഗം ജീവനക്കാര്‍,സ്‌കൂള്‍ അദ്ധ്യാപകര്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ സ്‌കൂളുകളില്‍ നിന്നായി 83 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് വിതരണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *