ഫെയര്‍നെസ് ക്രീമുകളുടെ അപകടകരമായ ഉപയോഗത്തിനെതിരെജാഗ്രത വേണം എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ്

മൊഗ്രാല്‍പുത്തൂര്‍: സൗന്ദര്യവര്‍ധനവിന്റെ പേരില്‍ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
മലപ്പുറത്ത് 17 വയസ്സുകാരിക്ക് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം ആശങ്കാജനകമാണ്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിലും ഓണ്‍ലൈന്‍ വിപണനത്തിലും ആകൃഷ്ടരായി സുരക്ഷിതത്വം ഉറപ്പില്ലാത്ത ക്രീമുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉല്‍പ്പന്നങ്ങളുടെ ഘടകങ്ങളും കാലാവധിയും പരിശോധിക്കാതെ ഉപയോഗിക്കരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടണം. മനുഷ്യശരീരവും ആരോഗ്യവും അല്ലാഹുവിന്റെ അമാനത്താണെന്നും ശരീരത്തിന് ദോഷം വരുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്ന ഇസ്ലാമിക അധ്യാപനം എല്ലാവരും പാലിക്കണമെന്നും യോഗം ഉണര്‍ത്തി.
മൊഗ്രാല്‍പുത്തൂര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി സ്വാഗതം പറഞ്ഞു.
കഴിഞ്ഞ ദിവസം മരണപ്പെട്ട സമസ്ത സഹകാരി അഷ്‌റഫ്ജി ബീരിച്ചേരിയുടെ മാതാവ് റുഖിയ ഹജ്ജുമ്മയ്ക്ക് വേണ്ടി യോഗത്തില്‍ പ്രാര്‍ഥന നടത്തി. സയ്യിദ് യാസിര്‍ തങ്ങള്‍ ജമലുല്ലൈലി പടന്നക്കാട് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
ജനുവരി 26ന് നടക്കുന്ന മനുഷ്യജാലിക ഉപ്പള മേഖലയില്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പരിപാടിയുടെ ഏകോപന ചുമതല ശക്കീല്‍ അസ്ഹരിയെ ഏല്‍പ്പിച്ചു. ജില്ലാ റമദാന്‍ പ്രഭാഷണം വിപുലമായി സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ പദ്ധതി ജില്ലയിലെ മുഴുവന്‍ ശാഖകളിലും നടപ്പാക്കാനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിസംബര്‍ പത്തിലെ മനുഷ്യാവകാശ റാലി വിജയിപ്പിക്കുന്നതിനും യോഗം ആഹ്വാനം ചെയ്തു.
ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി ഇല്യാസ് ഹുദവി ഉറുമി, സംസ്ഥാന നേതാക്കളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സുബൈര്‍ ദാരിമി പടന്ന, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹുദ്ദുല്ല തങ്ങള്‍ അല്‍ മശ്ഹൂര്‍ മൊഗ്രാല്‍ , അഷ്റഫ് റഹ്‌മാനി ചൗക്കി, ഹാഫിസ് റാഷിദ് ഫൈസി ആമത്തല, ഇബാറാഹിം അസ്ഹരി പള്ളങ്കോട്, യൂസുഫ് ദാഈ ദാരിമി ചേര്‍ക്കള, ഹാഷിം പടന്ന, ലത്തീഫ് കൊല്ലമ്പാടി, യൂനുസ് ഫൈസി കാക്കടവ്, സഈദ് ദാരിമി പടന്ന, അസ്ലം റഹ്‌മത്ത് നഗര്‍, ജാസിം കടമ്പാര്‍, സകരിയ്യ ദാരിമി കാക്കടവ്, പ്രൊഫസര്‍ ജംഷീര്‍ കടവത്ത്, ഷാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *