മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് 200 എഞ്ചിനീയര്‍ ട്രെയിനി, എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് നിയമനം പ്രഖ്യാപിച്ചു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമന്‍ റിസോഴ്സസ്, ഫിനാന്‍സ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുന്നത്.
തസ്തികകള്‍ക്കനുസരിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം എഞ്ചിനീയറിംഗ് ബിരുദധാരികള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുമാര്‍, യോഗ്യരായ ഹ്യൂമന്‍ റിസോഴ്സ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
നവംബര്‍ 25 മുതല്‍ ആരംഭിക്കുന്ന അപേക്ഷാ നടപടികള്‍ ഡിസംബര്‍ 28 വരെ തുടരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഒഋഘന്റെ ഔദ്യോഗിക വെബ്സൈറ്റായ രമൃലലൃ.െയവലഹ.ശി വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ച ശേഷം ഫോം സമര്‍പ്പിക്കാനും, ബാധകമായ അപേക്ഷാ/പ്രോസസ്സിംഗ് ഫീസ് അടച്ചുവെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ട്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2027 ജനുവരി 27-ന് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീയതികള്‍ താല്‍ക്കാലികമാണെന്നും, എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.