കാസറഗോഡ് എന്താ കേരളത്തില്‍ അല്ലെ:യു കെ ടി എല്‍ കര്‍ഷക രക്ഷാസമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി.

മുള്ളേരിയ:ഉടുപ്പി കാസര്‍ഗോഡ് കണ്ണൂര്‍ വയനാട് 400 കെ വി ലൈന്‍ ആദ്യ റീച്ച് കേരളത്തില്‍ നടപ്പാക്കുന്നത് കാസര്‍ഗോഡ് മുതല്‍ കരിന്തളം കൈനീ സബ്‌സ്റ്റേഷന്‍ വരെയാണ്,ഈ റീച്ചില്‍ ഏകദേശം 47 കിലോമീറ്ററില്‍ 1000 ഓളം കര്‍ഷക കുടുംബങ്ങളുടെ 600 ഹെക്ടര്‍ സ്ഥലം നഷ്ടപ്പെടുന്നു. 2020 മുതല്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലയിലെ കര്‍ഷകര്‍ അര്‍ഹിക്കുന്ന രീതിയിലുള്ള നഷ്ടപരിഹാരം കിട്ടുന്നതിനുവേണ്ടി നിരന്തരമായ സമരത്തില്‍ ആയിരുന്നു,കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് യു കെ ടി യില്‍ കര്‍ഷക രക്ഷാ സമിതിയും കണ്ണൂര്‍ ജില്ലയിലെ സമര സമിതിയും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഉത്തരമലബാറിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഈ പദ്ധതി മാത്രമേ പരിഹാരമാവുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ യുകെ ടിഎല്‍ കര്‍ഷക രക്ഷസമിതി വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍ഗോഡ് ജില്ലയുടെ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ഇതിനെ കഴിഞ്ഞും കൂടിയ പാക്കേജ് മറ്റു ജില്ലകള്‍ക്ക് അനുവദിച്ചാല്‍ കാസര്‍ഗോഡ് ജില്ലയ്ക്കും പ്രാവര്‍ത്തികമാക്കും എന്ന ഉറപ്പിന്മേല്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു, നിര്‍ഭാഗ്യവശാല്‍ 2026 ജനുവരിയില്‍ കാസര്‍ഗോഡ് ജില്ലയ്ക്കും കണ്ണൂര്‍ ജില്ലയ്ക്കും ഈ പാക്കേജ് നിലവില്‍ വന്നെങ്കിലും, ഭരണം മാറി കണ്ണൂര്‍ ജില്ലയിലെ കര്‍ഷകരുടെ സമരസമിതി കണ്‍വീനര്‍ സണ്ണി ജോസഫ് വൈദ്യുതി മന്ത്രി ആവുകയും അദ്ദേഹം സ്വന്തം മണ്ഡലത്തിലെയും ജില്ലയിലെയും കര്‍ഷകര്‍ക്ക് വേണ്ടി മാത്രം പ്രത്യേകം പാക്കേജ് അനുവദിക്കുകയും ചെയ്തു.കൂടിയ പാക്കേജില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകരെ മൊത്തം ഒഴിവാക്കുകയും ചെയ്തു. ഒരേ പദ്ധതിയില്‍ ഒരു സംസ്ഥാനത് രണ്ടു പാക്കേജ് അനുവദിക്കുന്നത് നീതി നിഷേധം അല്ലേ? സംസ്ഥാനത്തെ കര്‍ഷകരെ ജില്ല തിരിച്ചും മണ്ഡലം തിരിച്ചും കാണുന്നത് ശരിയാണോ എന്നാണ് കര്‍ഷക രക്ഷാസമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിക്ക് ചോദിക്കുവാനുള്ളത്.കേരള ഗവണ്‍മെന്റിന് ഒരു നഷ്ടവും ഇല്ലാതെ കാസര്‍ഗോഡ് ജില്ലയില്‍ വേദാന്ത ഗ്രൂപ്പ് എന്ന കോര്‍പ്പറേറ്റ് കമ്പനി ഈ നഷ്ടം കൊടുക്കാന്‍ തയ്യാറായിട്ടും എന്തുകൊണ്ടാണ് കാസര്‍കോട് ജില്ലയിലെ കര്‍ഷകരോട് ഈ വിവേചനം എന്നും കാസര്‍ഗോഡ് എന്താ കേരളത്തിലല്ലേ? എന്നും കര്‍ഷകരക്ഷാസമിതി ചോദിച്ചു പോവുകയാണ്.
കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ച കൂടിയ പാക്കേജ് കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകര്‍ക്കും കൂടി അനുവദിക്കണമെന്നും അല്ലാത്തപക്ഷം സമരമുഖങ്ങളുടെ തീച്ചൂളയില്‍ കിളിര്‍ത്തുവന്ന കര്‍ഷകരക്ഷാ സമിതി ജനറല്‍ബോഡി ഒരു സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആയി മാറി, സന്ധിയില്ല സമരത്തിലേക്ക് കടക്കും എന്നും യു കെ ടി എല്‍ 400 കെ വി ലൈന്‍ ചാര്‍ജ് ചെയ്യാന്‍ സമ്മതിക്കില്ല എന്നും ജീവന്‍ മരണ പോരാട്ടത്തിന് കര്‍ഷകര്‍ തയ്യാറായിരിക്കുകയാണ് എന്നും മുന്നറിയിപ്പ് നല്‍കുന്നു.ഇത് നീതി നിഷേധിക്കപ്പെട്ടവരുടെ സമരം ആണെന്നും വൈദ്യുതി മന്ത്രി കേരളത്തിന്റെ മൊത്തം മന്ത്രി ആണെന്നും ജില്ലയും മണ്ഡലവും തരംതിരിച് ചെയ്യുന്നത് ഉചിതമായ നടപടി അല്ല എന്നും കര്‍ഷകരക്ഷാസമിതി മുള്ളേരിയ പൂവടുക്ക കല്യാണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചുച്ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഒന്നടങ്കം ആവര്‍ത്തിച്ചു പറയുന്നു.
കര്‍ഷക രക്ഷസിമിതി ജില്ലാ ചെയര്‍മാന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ നാരായണന്‍ കുട്ടി മാഷ്, ട്രഷര്‍സത്യനാഥ് കമ്പികാനം, വൈസ് ചെയര്‍മാന്മാര്‍ ഭാസ് ക്കരന്‍ അട്ടേങ്ങാനം, പത്മനാഭന്‍ മാഷ്, സിബി ജോസഫ്, ചന്ദ്രന്‍ മുള്ളേരിയ, ഭാര്‍ഗവന്‍ മുള്ളേരിയ, ഷൈജു ഉദയപുരം,സിദ്ദിഖ് കാട്ടുക്കുക, ബ്രായിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *