37 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മകള്‍ പുതുക്കാന്‍ അവര്‍ ഒത്തുചേര്‍ന്നു

പാലക്കുന്ന് : കാസര്‍കോട് ഗവ. കോളേജില്‍ 1987-89 ലെ എം.എസ്.സി ഗണിത ശാസ്ത്രം ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒത്തുചേര്‍ന്നു. പാലക്കുന്നിലെ ഹോട്ടല്‍ ബേക്കല്‍ പാലസില്‍ നടന്ന സൗഹൃദ സംഗമം കലാലയ ജീവിതത്തിലെ മധുരമുള്ള ഓര്‍മ്മകളും തുടര്‍ന്നുള്ള 37 വര്‍ഷത്തെ ജീവിതാനുഭവങ്ങളും അവര്‍ പങ്കുവെച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, കോളേജില്‍ ഗ്രാഫ് തിയറി പഠിപ്പിച്ചിരുന്ന തങ്ങളുടെ പ്രിയ അധ്യാപകന്‍ പ്രൊഫ. മാധവന്‍ നായര്‍, അദ്ദേഹത്തിന്റെ ഭാര്യ പ്രൊഫ. വസന്തകുമാരി എന്നിവരെ ആദരിച്ചു. ഇരുവരും കാസര്‍കോട് ഗവ. കോളേജില്‍ പ്രിന്‍സിപ്പല്‍ന്മാരായിരുന്നു. സി. കെ. മോഹനന്‍, എ വി രമേശന്‍ , ബാലകൃഷ്ണ ഭട്ട്, രാമസുബ്രഹ്‌മണ്യന്‍, ശാന്തകുമാരി, സുശീല, സുമതി, റോസിലി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. അടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എറണാകുളത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *