കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം നടത്തുന്ന ബഹുജന വിദ്യാഭ്യാസ പരിപാടിയായ ശാസ്ത്ര സാംസ്‌ക്കാരികോത്സവത്തിന്റെ കാഞ്ഞങ്ങാട് മേഖല തല ഉദ്ഘാടനം 22.11.2026 ഞായറാഴ്ച രാവിലെ 9.00 മണിക്ക് നീലേശ്വരം നഗരസഭ ഓഫീസ് പരിസരത്ത് കച്ചേരിക്കടവില്‍ നടക്കും. കച്ചേരിക്കടവ് മുതല്‍ നമ്പ്യാര്‍ക്കല്‍ അണക്കെട്ട് വരെയുള്ള നീലേശ്വരം പുഴയോരത്തിന്റെ ജൈവ വൈവിധ്യ പഠനപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി നിര്‍വഹിക്കും.പരിഷത്ത് ജില്ല പ്രസിഡന്റ് ബാലകൃഷ്ണന്‍ കൈരളി അധ്യക്ഷത വഹിക്കും.പ്രാദേശിക കൃഷിശാസ്ത്രജ്ഞന്‍ ദിവാകരന്‍ കടിഞ്ഞി മൂല മുഖ്യാതിഥിയാവും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍,പി.എം സന്ധ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സതീശന്‍, ഡോ.വി.സുരേശന്‍, പി.കെ.മുകുന്ദന്‍, വി.മധുസൂദനന്‍ ,യു.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.വി .സി .ബാലകൃഷ്ണന്‍ പഠനത്തിന് നേതൃത്വം നല്‍കും.