ബാനം ഗവ. ഹൈസ്‌കൂളിന് പുതിയ ബസ്;ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു

ബാനം: കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുന്‍ എം.എല്‍.എ ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ബാനം ഗവ. ഹൈസ്‌കൂളിന് അനുവദിച്ച പുതിയ സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിച്ചു.
സ്‌കൂളിന്റെ യാത്രാസൗകര്യ വികസനത്തില്‍ പുതിയൊരു നാഴികക്കല്ലായി മാറിയ ചടങ്ങില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഭൂപേശ്, ഗ്രാമപഞ്ചായത്ത് അംഗം ബി. അജിത, പി.ടി.എ. പ്രസിഡന്റ് പി. രാജീവന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് യു. മായാദേവി, എസ്.എം.സി. ചെയര്‍മാന്‍ പി. ദിവാകരന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപിക സി. കോമളവല്ലി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി.കെ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ സി. കുഞ്ഞിക്കണ്ണന്‍, ആയ കെ. ബീന എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *