ബേക്കല്‍: ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നാലാം സ്ഥാനവും എല്‍.പി. ജനറല്‍ വിഭാഗം കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി ബേക്കല്‍ എ.എല്‍.പി. സ്‌കൂളില്‍ നടന്ന വിജയോത്സവം ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും ഉപഹാരങ്ങളും നല്‍കി.
ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഷംസുദ്ദീന്‍, ബേക്കല്‍ ബി.പി.സി. സുധ, വാര്‍ഡ് അംഗം വിജയലക്ഷ്മി, പ്രധാനാധ്യാപിക ടി. വി. പ്രീത, സീനിയര്‍ അസിസ്റ്റന്റ് അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.
വിജയാഹ്ലാദ റാലിയും നടത്തി.