രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍ നവംബര്‍ 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ പരസ്യമായി ലേലം ചെയ്യും.. താല്‍പര്യമുള്ള വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. ലേലവുമായി ബന്ധപ്പെട്ട നിബന്ധനകളും മറ്റ് വിശദാംശങ്ങളും പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭ്യമാകും.

ഒടയംചാല്‍. കാഞ്ഞങ്ങാട് പാണത്തൂര്‍, വെള്ളരിക്കുണ്ട്, ഉദയപുരം, പെരിയ തുടങ്ങിയ പ്രധാന റോഡുകള്‍ സംഗമിക്കുന്ന പ്രദേശമെന്ന നിലയില്‍ ഒടയംചാലിന് സവിശേഷമായ വാണിജ്യ പ്രാധാന്യമുണ്ട്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിനും, പ്രദേശത്തെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടി ലക്ഷ്യമിട്ടാണ് ഷോപ്പിംഗ് കോംപ്ലക്‌സ് ഒരുക്കിയിട്ടുള്ളത്.
കോടോം ബേളൂരിന്റെ വികസന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ഷോപ്പിംഗ് കോംപ്ലക്‌സ്. വ്യാപാര-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2000 മാര്‍ച്ച് ഒന്നിന് 2.80 ഏക്കര്‍ സ്ഥലം പഞ്ചായത്ത് ഇതിനായി ഏറ്റെടുത്തു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ഥ്യമായി.
ഏകദേശം 8 കോടി 14 ലക്ഷം രൂപ ചെലവഴിച്ച് KURDFC വായ്പയും വാര്‍ഷിക പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. രണ്ട് നിലകളിലായി 36 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്‌സാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പഞ്ചായത്തിന്റെ തനത് വരുമാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. സാഹചര്യത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതും അവയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതും ആണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍ ലേലംചെയ്യുന്നതിലൂടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുന്നതിനും തദ്ദേശീയമായ തൊഴില്‍-വ്യാപാര സാധ്യതകള്‍ വര്‍ധിക്കുന്നതിനും പഞ്ചായത്തിന്‍് തനത് വരുമാനം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.
ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവം 24 ന് 3 മണിയ്ക്ക് മുന്‍പായി ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷയും എഗ്രിമെന്റും സമര്‍പ്പിക്കേണ്ടതും നവംബര്‍ 25 ന് രാവിലെ 10.30 നുള്ളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതും അന്നേ ദിവസം രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരസ്യ ലേലത്തില്‍ എത്തിച്ചേരേണ്ടതുമാണ്. ലേലവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കുമായി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന്
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രന്‍ , വൈസ് പ്രസിഡണ്ട് ടി.പി. വന്ദന, പത്തായത്ത് അംഗം പ്രദീപ് കോടോം, അസി സെക്രട്ടറി വരയില്‍ കുഞ്ഞിക്കണ്ണന്‍, ഹെഡ് ക്ലാര്‍ക്ക് സി. രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.