രാജപുരം:കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചൈനീസ് കെന്‍പോ കരാട്ടെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ ഓള് സ്റ്റൈല്‍ ഓള് മാര്‍ഷ്യല്‍ ആര്‍ട്സ് ഫുള്‍ കോണ്ടാക്ട് ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റില്‍ രാജപുരം ടാഗോര്‍ പബ്ലിക് സ്കൂളിന് മികച്ച നേട്ടം.
വിവിധ വിഭാഗങ്ങളിലായി സ്കൂളില്‍ നിന്ന് 6 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മെഡലുകള്‍ കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.