യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. രാവിലെയായിരുന്നു അന്ത്യം. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലുള്ള പഞ്ചൂര്‍ ഗ്രാമത്തിലെ വസതിയിലായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്നാണ് അവര്‍ വിടവാങ്ങിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാവിത്രി ദേവിയുടെ ആരോഗ്യനില പലതവണ വഷളായിരുന്നു. ഈ ഘട്ടങ്ങളില്‍ യോഗി ആദിത്യനാഥ് അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
സാവിത്രി ദേവിയുടെ വിയോഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. ഈ വാര്‍ത്ത ഏറെ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ വാത്സല്യവും അനുഗ്രഹവും സ്‌നേഹവുമാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്തെന്നും, അവരുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പുഷ്‌കര്‍ സിംഗ് ധാമി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *