കാഞ്ഞങ്ങാട് : മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവ ആഘോഷത്തിന്റെ ഭാഗമായി ആധ്യാത്മിക പ്രഭാഷണവും അനുമോദനവും മാതൃ സമിതിയുടെ തിരുവാതിരയും നടന്നു. പാട്ടു ത്സവ ആഘോഷത്തിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച രാത്രിയാണ് പ്രമുഖ പ്രഭാഷകന്‍ അഡ്വക്കേറ്റ് എ. വി. കേശവന്‍ കണ്ണൂരിന്റെ ആധ്യാത്മിക പ്രഭാഷണം നടന്നത്. ക്ഷേത്രം പ്രസിഡണ്ട് എം. രാമകൃഷ്ണന്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിക്കുന്ന അനുമോദന ചടങ്ങ് നടന്നു. കേരള മുഖ്യമന്ത്രിയുടെ ബെസ്റ്റ് സ്റ്റുഡന്റിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ നന്ദന ചന്ദ്രന്‍, എം.ബി.ബി.എസ് ഫസ്റ്റ് സെമസ്റ്ററില്‍ ഗോള്‍ഡ് മെഡലിസ്റ്റായ നന്ദിത മൂത്തല്‍, ആയുര്‍വേദ ഡോക്ടറായ അഞ്ജന രാമന്‍, പരിയാരം മെഡിക്കല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നിയത വിനോദ് എന്നിവരെ വായിക്കര വിജയന്‍ കാരണവര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ അശോകന്‍ വേങ്ങാട്ട് സ്വാഗതവും ചെയര്‍മാന്‍ സി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച തിരുവാതിര അരങ്ങേറി. പരിപാടിയില്‍ നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു. പാട്ടുത്സവ ആഘോഷം നവംബര്‍ 22ന് ഞായറാഴ്ച വൈകിട്ട് അരങ്ങ് പറിക്കല്‍ ചടങ്ങോട്കൂടി സമാപിക്കും.