റോഡപകടങ്ങള്‍ ഇല്ലാതാക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍പൊതുജനബോധവത്കരണപരിപാടി ആരംഭിച്ചു.

രാജപുരം:റോഡപകടങ്ങള്‍ ഇല്ലാതാക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളാപോലീസ് മോട്ടോര്‍വാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെ പൊതുജനബോധവത്കരണ പരിപാടി ആരംഭിച്ചു.റോഡ് സുരക്ഷാവാരാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ പരിപാടി അമ്പലത്തറ മുതല്‍ പാണത്തൂര്‍ വരെയുള്ള വാഹനപ്രചാരണയാ ത്രയുടെ ഉദ്ഘാടനം അമ്പലത്തറ പൊലീസ്സ്‌റ്റേഷനിലെ സബ്ഇന്‍സ്പെക്ടര്‍ പ്രശാന്ത് നിര്‍വഹിച്ചു. ഒടയംചാല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ബാബു കെ എം , റോട്ടറി പ്രവര്‍ത്തകരായ തമ്പാന്‍ കോടോത്ത്, അനില്‍ കുമാര്‍ ഫിലിപ്പ്, ഷീജ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *