ചെമ്മനാട്: ജി.എച്ച്.എസ്.എസ് ചെര്‍ക്കളയില്‍ വെച്ച് നടന്ന കാസര്‍ഗോഡ് സബ് ജില്ലാ കലോത്സവത്തില്‍ എല്‍.പി. യു.പി വിഭാഗങ്ങളിലെ അറബി കലോത്സവത്തില്‍ ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിന് ഓവറോള്‍ കീരീടം.
എല്‍.പി വിഭാഗത്തില്‍ ഒമ്പത് ഇനങ്ങളിലായി 15 കുട്ടികളും യു.പി വിഭാഗത്തില്‍ 13 ഇനങ്ങളിലായി 20 കുട്ടികളുമാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തത്.
മികച്ച വിജയം കൈവരിച്ച പ്രതിഭകളെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രതീശ് കെ.ജി അനുമോദിച്ചു. അധ്യാപകരായ മുഹമ്മദ് അസ്ലാം, എം.കെ മുനീര്‍, കെ. രതീഷ്, ഷെരീഫ കെ., ഖാലിദ് ഉളിയത്തടുക്ക കലോത്സവ കണ്‍വീനര്‍ രഞ്ജിനി വി. എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.