ഇന്ത്യയിലെ ഹരിതോര്‍ജ മേഖലയില്‍ 7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

മുംബൈ: ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ 2030-ഓടെ 7 ബില്യണ്‍ ഡോളര്‍ (ഏകദേശം 58,000 കോടിയിലധികം രൂപ) നിക്ഷേപിക്കാന്‍ ആമസോണ്‍ തീരുമാനിച്ചു. രാജ്യത്ത് ഇതിനകം കരാറിലേര്‍പ്പെട്ട 4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണിത്. ഇതോടെ ഇന്ത്യയിലെ കാര്‍ബണ്‍ രഹിത ഊര്‍ജത്തിന്റെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉപഭോക്താക്കളിലൊന്നായി ആമസോണ്‍ മാറും.

പുതിയ പ്രഖ്യാപനത്തോടൊപ്പം 934 മെഗാവാട്ട് ശേഷിയുള്ള നാല് പുതിയ വന്‍കിട കാറ്റാടി, സൗരോര്‍ജ പദ്ധതികളും കമ്പനി അവതരിപ്പിച്ചു. പവര്‍ പര്‍ച്ചേസ് കരാറുകള്‍ (പി.പി.എ.) വഴി ഉറപ്പാക്കിയ ഈ പദ്ധതികള്‍ നിലവിലെ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമാണ്. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യയിലെ ആമസോണിന്റെ സംയോജിത ഊര്‍ജ ശേഷി 2 ഗിഗാവാട്ടിലധികമായി ഉയരും. ഇത് 35 ലക്ഷത്തിലധികം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ വൈദ്യുതിക്ക് തുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *