അജാനൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ.ഉദ്ഘാടനം ചെയ്തു.

വേലാശ്വരം: രണ്ട് ദിവസങ്ങളിലായി വേലാശ്വരത്ത് നടന്ന അജാനൂര്‍ പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് സമാപനമായി. രാവണേശ്വരം സാമൂഹ്യ വിനോദ വികസന കലാകായിക കേന്ദ്രം രാമഗിരി കേരളോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഐശ്വര്യ കാട്ടുകുളങ്ങര രണ്ടാം സ്ഥാനംനേടി . കലാ മത്സരങ്ങളില്‍ രാവണേശ്വരം സാമൂഹ്യ വിനോദ വികസന കല കായിക കേന്ദ്രം രാമഗിരി ഒന്നാം സ്ഥാനവും എ.കെ.ജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പാണംതോട് രണ്ടാം സ്ഥാനവും നേടി. കായിക മത്സരങ്ങളില്‍ രാവണേശ്വരം സാമൂഹ്യ വിനോദ വികസന കലാകായിക കേന്ദ്രം രാമഗിരിയും ഐശ്വര്യ കാട്ടുകുളങ്ങരയും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം അരുണോദയ രാവണേശ്വരത്തിനാണ്. കേരളോത്സവത്തിലെ കലാപ്രതിഭയായി വിശ്വഭാരതി വേലാശ്വര ത്തിന്റെ അഞ്ജനസുരേഷിനെയും സര്‍ഗ്ഗ പ്രതിഭയായി രാവണേശ്വരം സാമൂഹ്യ വിനോദ വികസന കലാകായിക കേന്ദ്രം രാമഗിരിയിലെ സിദ്ധാര്‍ത്ഥിനെയും തെരഞ്ഞെടുത്തു. കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി അധ്യക്ഷത വഹിച്ചു. പ്രമുഖ നാടന്‍പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനും കലാഭവന്‍ മണി ഓടപ്പഴം പുരസ്‌കാര ജേതാവുമായ രവി വാണിയംപാറ മുഖ്യാതിഥിയായി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ബിന്ദു, അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി.രാഘവന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. കാവ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കുഞ്ഞാമിന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ. മഞ്ജിഷ, കാറ്റാടി കുമാരന്‍,രാധാകൃഷ്ണന്‍ നായര്‍ മൂലക്കണ്ടം, പി . രാമകൃഷ്ണന്‍, രാജീവന്‍ പടിഞ്ഞാറേക്കര, ഹമീദ് ചേരക്കാടത്ത്,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.അശ്വിനി,അജാനൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു എന്നിവര്‍ സംസാരിച്ചു. കലാ, കായിക, ഗെയിംസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ഓവറോള്‍ ചാമ്പ്യന്മാരായവര്‍ക്കുമുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി. കൃഷ്ണന്‍ കോടാട്ട് സ്വാഗതവും സംഘാടക സമിതി കണ്‍വീനറും വാര്‍ഡ് മെമ്പറുമായ കെ. വി.സുകുമാരന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *