കാഞ്ഞങ്ങാട്: 2027 ഫെബ്രുവരി 20, 21,,22 തീയതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് സൗത്ത് കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ലോഗോ പ്രകാശനവും ഉത്സവ ഫണ്ട് ശേഖരണവും നടന്നു. ക്ഷേത്രം കര്‍മ്മി എം രാഘവന് ഭദ്രദീപം കൊളുത്തി ബിന്ദു പ്രദീപിന്റെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമായി.
കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് ചടങ്ങിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്മാന് കെ. പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.സുമതി ഉത്സവ ഫണ്ട് ഏറ്റുവാങ്ങി. നഗരസഭ കൗണ്‍സിലര്‍ ബിന്ദു പ്രകാശ്, ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് വി. വി.വിജയന്, നവീകരണ കമ്മിറ്റി ചെയര്മാന് പി. വി.ഗംഗാധരന്, കെ. വി. കുഞ്ഞികണ്ണന്‍, കെ. പി. ജ്യോതിഷ്, കെ.അമ്പുജാക്ഷന്, കെ. വി. രാമചന്ദ്രന്, പി.വി. ബാലകൃഷ്ണന് മാസ്റ്റര്‍,ടി.വി.ഉജീഷ് എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ജി. പ്രഭാകരന് സ്വാഗതവും ട്രഷറര്‍ കെ വി ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. ആശു കാഞ്ഞങ്ങാടാണ് മഹോത്സവ ലോഗോയുടെ രൂപകല്പന നിര്‍വഹിച്ചത്. മഹോത്സവത്തിന്റെ വിജയത്തിനായുള്ള ഫണ്ട് ശേഖരണത്തില്‍ നിരവധി ആളുകള്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കാളികളായി.