രാജപുരം : സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ വിദ്യാവാഹിനി പദ്ധതി നിലച്ചതു വഴി മലയോരത്തെ നിരവധി സ്‌കൂളുകളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയാണ്. പദ്ധതി വഴി നല്‍കാനുള്ള കുടിശ്ശിഖ തുക നല്‍കിവാഹനങ്ങളില്‍ സ്‌കൂളുകളിലെത്തി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു) പനത്തടി എരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പൂടംകല്ല് കെ. പി സഹദേവന്‍ നഗറില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ സെക്രട്ടറി വി.വി. തമ്പാന്‍ ഉല്‍ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പി.ദാമോദരന്‍ അദ്ധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ജോഷി ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ ട്രഷറര്‍ പി.വി.ഷീബ, ജില്ലാകമ്മിറ്റി അംഗങ്ങളായ എം.കുഞ്ഞമ്പു, രതീഷ് മൊഴക്കോത്ത്, എ.കെ.എസ്സ് ജില്ലാ പ്രസിഡന്റ് സി.കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന കെ. സുധാകരന്‍ ,സജി തോമസ്സ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. നാരായണന്‍ അരിച്ചെപ്പ് സ്വാഗതവും വി.ആര്‍ ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : പ്രസിഡന്റ് പി.ദാമോദരന്‍,വൈസ്പ്രസിഡന്റുമാര്‍ വി.കുഞ്ഞികണ്ണന്‍ അയ്യങ്കാവ്, വി.ആര്‍ ബിജു. സെക്രട്ടറി ജോഷി ജോര്‍ജ്ജ്,ജോ : സെക്രട്ടറിമാര്‍ കെ. സുധാകരന്‍, കെ.പി. പീറ്റര്‍. ട്രഷറര്‍ മഞ്ജുഷ കോളിച്ചാല്‍.എന്നിവരെ തിരഞ്ഞെടുത്തു.