കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു

രാജപുരം: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും കള്ളാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ വിഭാഗം ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ നിര്‍വഹിച്ചു.പ്രാദേശിക തലത്തില്‍ മുട്ട ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും അധിക വരുമാന മാര്‍ഗ്ഗം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ , പഞ്ചായ അംഗങ്ങളായ രേഖ സി , വാസു പി എ വെറ്ററിനറി ഡോക്ടര്‍ അഫ്രീത് എ ആര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *