രാജസ്ഥാന്‍ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; സമയക്രമത്തില്‍ മാറ്റം

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ആര്‍ബിഎസ്ഇ) 2027-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും. ഇത്തവണ പരീക്ഷാ സമയക്രമത്തില്‍ ബോര്‍ഡ് പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ രാവിലെ 8:30-ന് നടന്നിരുന്ന പരീക്ഷകള്‍ ഇനി മുതല്‍ രാവിലെ 10:30-നായിരിക്കും ആരംഭിക്കുക.
വിഷയാടിസ്ഥാനത്തിലുള്ള വിശദമായ ടൈംടേബിള്‍ ബോര്‍ഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ൃമഷലറൗയീമൃറ.ൃമഷമേെവമി.ഴീ്.ശി വഴി ടൈംടേബിള്‍ പരിശോധിക്കാവുന്നതാണ്. ഓരോ വിഷയത്തിന്റെയും കൃത്യമായ തീയതിയും സമയവും അറിയാന്‍ ടൈംടേബിള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12 മുതല്‍ 28 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷകള്‍ നടന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 11 വരെയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *