കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചൂര്‍ണിക്കര സ്വദേശിയായ ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പുമുക്ക് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച യുവാവിന്റെ സുഹൃത്താണ് കസ്റ്റഡിയിലുള്ള യുവതി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.