ദേശീയ അര്‍ബുദ അവബോധ ദിനം ആചരിച്ചു

നവംബര്‍ 11 ദേശീയ അര്‍ബുദ അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി രേഖ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ.അജയ് രാജന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. രാജേഷ്, ഡോ.രശ്മി മാത്യു, ജില്ലാ എം.സി.എച്ച് ഓഫീസര്‍ സ്റ്റെല്ല ജോസഫ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എം.പി ജീജ സ്വാഗതവും ജില്ലാശുപത്രി ആര്‍.എം.ഒ ഡോ ഷഹര്‍ബാന നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവത്കര സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വിവേക് നമ്പ്യാര്‍ ക്ലാസ്സെടുത്തു.

ഇന്ത്യയില്‍ എല്ലാ വര്‍ഷവും നവംബര്‍ ഏഴിനാണ് ദേശീയ അര്‍ബുദ അവബോധ ദിനം (ചമശേീിമഹ ഇമിരലൃ അംമൃലില ൈഉമ്യ) ആചരിക്കുന്നത്. കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക, രോഗ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിനും കൃത്യസമയത്തുള്ള പരിശോധനകളുടെയും ചികിത്സകളുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിലൂടെ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും ജീവന്‍ രക്ഷിക്കാനുമുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു. കൂടാതെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെയും പുകയില ഉപയോഗം ഒഴിവാക്കുന്നതിലൂടെയും കാന്‍സര്‍ സാധ്യത ഒരു പരിധി വരെ പ്രതിരോധിക്കാമെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *