ബേക്കല്‍ : സംസ്ഥാന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെ ബേക്കല്‍ ബി.ആര്‍. സി. അനുമോദിച്ചു.
ബി.ആര്‍.സി. പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് 16 കുട്ടികളാണ് സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലയ്ക്ക് അഭിമാനമായത്.എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ പി. വി.രൂപേഷ് ഉദ്ഘാടനം ചെയ്തു. ബി.പി.സി.ആര്‍.സുധ അധ്യക്ഷത വഹിച്ചു.ബേക്കല്‍ എ.ഇ.ഒ.ടി. കെ. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു.ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി. ശശിധരന്‍ ,ഡയറ്റ് ഫാക്കല്‍ട്ടി ഡോ. അജിത, ട്രെയിനര്‍ പി. എം മുഹമ്മദലി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പി.സീമ എന്നിവര്‍ സംസാരിച്ചു.മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച അധ്യാപകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.വെല്ലുവിളികളെ അതിജീവിച്ച് ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും അവര്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു.