റിയല്‍ ഓണം പൊന്നോണം’ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ സിനിമ താരവും മറിമായം ഫെയിമുമായ ഉണ്ണീരാജ് ചെറുവത്തൂര്‍ ആണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

കാഞ്ഞങ്ങാട്: റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ റിയല്‍ ഓണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി ന്യൂട്രോണ്‍ ദ200 ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കിയ ഭാഗ്യശാലികള്‍ക്കുള്ള സമ്മാന വിതരണം കാഞ്ഞങ്ങാട് ഷോറൂമില്‍ വച്ച് നടന്നു. റിയല്‍ ഓണം പൊന്നോണം നറുക്കെടുപ്പില്‍ കാഞ്ഞങ്ങാട് ഷോറൂമിലെ വിജയി അസ്ഫിയ മറിയം,നീലേശ്വരത്തെ ഫാത്തിമ,കണ്ണൂരിലെ കെ.മുഹമ്മദ് നൂഹ്,ചെറുവത്തൂരിലെ വി.വി.അനിത, ഉദുമമയിലെ കെ. വി.ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ കാഞ്ഞങ്ങാട് ഷോറൂമില്‍ വച്ച് വിതരണം ചെയ്തത്. പ്രമുഖ സിനിമ താരവും മറിമായം താരവുമായ ഉണ്ണീരാജ് ചെറുവത്തൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. വി. കെ. മെഹ്‌റൂഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ ഫുഡീസ് സുധീഷ് കൃഷ്ണന്‍ കാഞ്ഞങ്ങാട് മുഖ്യാതിഥിയായി. റിയല്‍ മാനേജിംഗ് ഡയറക്ടര്‍ സി.പി. ഫൈസല്‍, ടി. പി. സക്കറിയ, ഷാജിത്, മാനേജര്‍മാരായ നിസാം, അസ്ലം, ശ്രീജീഷ്, നൗമാന്‍, ഷബീര്‍ എന്നിവരും ജീവനക്കാരും സമ്മാന വിജയികളും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *