നടിയുടെ യുവാവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ലീക്ക് ആയി;ഹാക്ക് ചെയ്തതെന്ന് 49കാരിയായ സുരേഖ വാണിക്ക

ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവം വിവാദമാകുന്നു. യുവാവുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തുവന്നത്. നിമിഷങ്ങള്‍ക്കകം ഈ പോസ്റ്റുകള്‍ നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും ഹേറ്റ് കമന്റുകളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സ്വകാര്യ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി.
”എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിലുണ്ടായിരുന്ന എന്റെ തികച്ചും സ്വകാര്യമായ ദൃശ്യങ്ങള്‍ യാതൊരുവിധ സമ്മതവുമില്ലാതെ പ്രചരിക്കപ്പെടുകയാണ്. മാധ്യമങ്ങളും മീം പേജുകളും വ്യക്തികളും ഇത് റീപോസ്റ്റ് ചെയ്യുന്നതും പങ്കുവെക്കുന്നതും ഉടനടി നിര്‍ത്തണം. വ്യൂസിനും റീച്ചിനും വേണ്ടി ഈ സാഹചര്യം മുതലെടുക്കരുത്. എന്റെ സ്വകാര്യതയെ മാനിക്കണം. ഇത് പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ തെളിവുസഹിതം നിയമനടപടി സ്വീകരിക്കും,” എന്ന് സുരേഖ വാണി വ്യക്തമാക്കി.
ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച സുരേഖ വാണി തെലുങ്ക്, തമിഴ് സിനിമകളില്‍ ജനപ്രിയ സഹനടിയായി ശ്രദ്ധ നേടിയ താരമാണ്. ‘ബൊമ്മരില്ലു’, ‘യേ മായാ ചേസാവെ’, ‘സണ്‍ ഓഫ് സത്യമൂര്‍ത്തി’ ഉള്‍പ്പെടെ അറുപതിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 2019-ല്‍ ഭര്‍ത്താവ് സുരേഷ് തേജ അന്തരിച്ചു. ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ സുപ്രീത മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *