രാജപുരം: സബ്ജില്ലാ കലോത്സവം, കായികമേള, ശാസ്‌ത്രോത്സവം എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എ.ജി.എച്ച്.എസ്.എസ്. കോടോത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പി.ടി.എ., സ്റ്റാഫ്, മദര്‍ പി.ടി.എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
പി.ടി.എ. പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശാന്തകുമാരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജയരാജ്, കായിക അധ്യാപകന്‍ ജനാര്‍ദനന്‍ , മദര്‍ പി.ടി.എ. പ്രസിഡന്റ് നിധിന, എസ്.എം.സി. ചെയര്‍മാന്‍ ബിജുമോന്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപിക സുപ്രിയ, കൃഷ്ണന്‍ , ഹാജിറ , രസിത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.