സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി വീണ്ടും ഷിഗെല്ല ബാധ.

മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേര്‍ക്ക്ക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം അമരമ്പലത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ കടയില്‍ നിന്ന് മന്തി കഴിച്ച രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് 23-ഓളം പേര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. കൂടുതല്‍ പേരുടെ പരിശോധനാഫലം വരാനുണ്ട്. രോഗബാധിതരുടെ വീടുകളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.കോഴിക്കോട് വടകര മേപ്പയില്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ ഇതേ സ്‌കൂളിലെ മറ്റൊരു കുട്ടിക്കും രോഗം ബാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം മുട്ടക്കറിയും തൈരും കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും പനിയും വയറിളക്കവും അനുഭവപ്പെട്ടത്. സ്‌കൂളുകളിലും ഭക്ഷണശാലകളിലും ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *