പാലക്കുന്ന്: കഴകം ഉദുമ തെക്കേക്കര കുണ്ടില്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ ആദ്യമായി നടത്തിയ കുടുംബ സംഗമത്തില്‍ തറവാട് അംഗങ്ങളും സന്താനങ്ങളും അടക്കം ആയിരത്തിലേറെ പേര്‍ പങ്കെടുത്തു.കുടുംബ സംഗമം ആചാരസ്ഥാനികര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് ബാലകൃഷ്ണന്‍ ബേബൂരി അധ്യക്ഷനായി. കൊപ്പല്‍ ചന്ദ്രശേഖരന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. മയൂഖ കുണ്ടില്‍ ഫ്രണ്ട്‌സിന്റെ കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു. പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരി,രവീന്ദ്രന്‍ കാരണവര്‍, പി. വി. കുഞ്ഞിക്കോരന്‍ പണിക്കര്‍,ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം സ്ഥാനികന്‍ കൃഷ്ണന്‍ വെളിച്ചപ്പാടന്‍, രാവണേശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ അപ്പകുഞ്ഞി വെളിച്ചപ്പാടന്‍, കിഴക്കുംകര പുള്ളിക്കരിങ്കാളിഅമ്മ ക്ഷേത്രസ്ഥാനികന്‍ രാമകൃഷ്ണന്‍ കാരണവര്‍, ഉദയമംഗലം മഹാവിഷ്ണുക്ഷേത്ര പ്രസിഡന്റ് പ്രഭാകരന്‍ തെക്കേക്കര, തറവാട് യു എ ഇ കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമന്‍ തൃക്കണ്ണാട്, തറവാട് ജനറല്‍ സെക്രട്ടറി ജഗദീശന്‍ ആടിയത്ത്,ട്രഷറര്‍ ഗോപാലന്‍ കരിച്ചേരി,വാര്‍ഡ് അംഗം കൃഷ്ണന്‍ പള്ളം, കുണ്ടില്‍ ഫ്രണ്ട്‌സ് പ്രസിഡന്റ് ദിനേശന്‍ ചെണ്ടാസ്, മാതൃസമിതി പ്രസിഡന്റ് ബീന രത്‌നാകരന്‍,സെക്രട്ടറി രമ ചന്ദ്രശേഖരന്‍, കുമാരന്‍ മഞ്ചേശ്വരം എന്നിവര്‍ പ്രസംഗിച്ചു.