തൃക്കണ്ണാട് ആറാട്ട് ഉത്സവംഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെബ്രോഷര്‍ പ്രകാശനം ചെയ്തു

തൃക്കണ്ണാട് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് ഉത്സവം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3വരെ നടക്കും. അതിനോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി തയ്യാറാക്കിയ ബ്രോഷര്‍ ക്ഷേത്ര തിരുമുറ്റത്ത് നടന്ന ചടങ്ങില്‍ കമ്മിറ്റി പ്രസിഡന്റ് രാജന്‍ കോട്ടിക്കുളത്തിന് കൈമാറി ക്ഷേത്ര മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായ പ്രകാശനം ചെയ്തു.
ഫെബ്രുവരി 20ന് ഉത്സവത്തിന് ഓലയും കുലയും കൊത്തും. 25 നാണ് കൊടിയേറ്റം. 28 ന് അഷ്ടമി വിളക്കും മാര്‍ച്ച് 2 ന് പള്ളിവേട്ട ഉത്സവങ്ങളും നടക്കും. 3നാണ് ആറാട്ട് എഴുന്നളത്ത്. അന്ന് രാത്രി കൊടിയിറക്കത്തോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *