അര്‍ണഗുഢെ എസ്.സി കോളനി കോണ്‍ക്രീറ്റ് റോഡ് യാഥാര്‍ത്ഥ്യമായി കല്ലട്ര മാഹിന്‍ എം.എല്‍.എഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു.

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അര്‍ണഗുഢെ എസ്.സി കോളനി കോണ്‍ക്രീറ്റ് റോഡ്യാഥാര്‍ത്ഥ്യമായി. പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ എ.ഡി.എസ് ഫണ്ടില്‍നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീക രിച്ചത്. റോഡിന്റെ ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ നിര്‍വഹിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ള കുഞ്ഞി അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്,ടി.എം. ഇഖ്ബാല്‍,അന്‍വര്‍ ചേരങ്കൈ, കബീര്‍ കമ്പാര്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, കരീം ചൗക്കി, അര്‍ഫാന നജീബ്, ജമാല്‍ ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന്, അസ്മീന ഷാഫി, മാസിത മുഹമ്മദ്, ധര്‍മപാല്‍, ഹനീഫ് കോട്ടക്കുന്ന്, റഫീഖ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

ദീര്‍ഘകാലമായി പ്രദേശവാസികള്‍ നേരിട്ടുവന്ന യാത്രാദുരിതത്തിന് റോഡ് യാഥാര്‍ത്ഥ്യമായതോടെ പരിഹാരമായി. പ്രദേശത്തി ന്റെ വികസനത്തിന് പിന്തുണയും സഹകരണവും നല്‍കിയ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *