കവി കുരീപ്പുഴ ശ്രീകുമാര്‍ അമ്പലത്തറയില്‍ നടക്കുന്ന ഹൊ സ്ദുര്‍ഗ്ഗ് കലോത്സവ വേദിയില്‍ എത്തി.

അമ്പലത്തറ: 65 മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കലോത്സവം നടക്കുന്ന അമ്പലത്തറയിലെ കലോത്സവ വേദിയില്‍പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ എത്തിയത് സംഘാടകരിലും മത്സരാര്‍ത്ഥികളിലും ആവേശം ജനിപ്പിച്ചു. മലയാള പദ്യം ചൊല്ലല്‍ നടക്കുന്ന സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ രണ്ടാമൂഴം വേദിയിലാണ് കവി യാദൃശ്ചികമായി എത്തിയത്. യുപി വിഭാഗം പദ്യം ചൊല്ലല്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കവി മത്സര വേദിയില്‍ എത്തിയത്. സദസ്സിലിരുന്ന് കുരീപ്പുഴ ശ്രീകുമാര്‍ കുട്ടികളുടെ പദ്യ ആലാപനം കേട്ട് രസിച്ചു.പദ്യം ചൊല്ലലില്‍ മത്സരിച്ച കുട്ടികള്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത് എന്നും കൂടാതെ കലോത്സവത്തിന് ആദിത്യമരുളുന്ന അമ്പലത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളും വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും നാട്ടുകാരും കലോത്സവത്തെ നെഞ്ചേറ്റിയ കാഴ്ചയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ വേദിയിലെ കുട്ടികള്‍ നാളെയുടെ ഭാവി വാഗ്ദാനങ്ങള്‍ ആണെന്നും അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 65 മത്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് സ്റ്റേജ് ഇതര മത്സരങ്ങള്‍ 31 ശനിയാഴ്ചയും നടക്കും. കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്രയും കലവറ ഘോഷയാത്രയും ശനിയാഴ്ച വൈകിട്ട് മൂന്നര മണിക്ക് നടക്കും. പാറപ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കലോത്സവം നടക്കുന്ന സ്‌കൂള്‍ നഗരിയില്‍ സമാപിക്കും. നവംബര്‍ 2, 3, 4 തീയതികളിലായി നടക്കുന്ന സ്റ്റേജ് തല മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളുടെ നാമകരണം ചെയ്തുള്ള വേദികളും തയ്യാറാക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *