രാജപുരം: കേരള സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കോഴികോട് കുന്ദമംഗലത്തു വച്ച് നടത്തിയ സംസ്ഥാന തല വടംവലി മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാസര്‍ഗോഡ് ജില്ലയ്ക്കു വേണ്ടി മത്സരിച്ചവര്‍ കോടോത്ത് ഡോ: അംബേദ്കര്‍ ഗവഃ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ.ആര്‍. അഭിഷേക്, ആദിത്യന്‍ എ.ആര്‍, മുഹമ്മദ് അജ്മല്‍ ബി.എച്ച്, ആദിത് എം. കുണ്ടംകുഴി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജിതിന്‍ എസ്, ശ്രീനന്ദ് ഇ , അഭിജിത്ത് ടി.കെ. അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തേജസ് ബാബു. പരപ്പ ഗവഃ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശിവനന്ദ് എം. പരിശീലനം നല്‍കിയത് യദു കൃഷ്ണന്‍ അയറോട്ട്, നിധിന്‍ നാരായണന്‍ അയറോട്ട്, കോടോത്ത് സ്‌കൂളിലെ കായികാധ്യാപകന്‍ കെ ജനാര്‍ദനന്‍ എന്നീവരാണ്