കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവുനായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്
ടി വി ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്ത് തുടക്കം കുറിച്ചു.
തെരുവുനായകളില്‍നിന്ന് പേവിഷബാധ പകരുന്നത് തടയുന്നതിനും പൊതുജനങ്ങളുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉമേഷ്, നിതീഷ് ജി എന്നിവരടങ്ങുന്ന ഡോഗ് ക്യാച്ചേഴ്‌സ് ടീം തെരുവുനായകളെ പിടികൂടി വാക്‌സിനേഷനായി എത്തിച്ചു. ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീ. ജിതിന്‍ ഒ. ആര്‍., ശ്രീ. ജെയ്ബിന്‍ ചാക്കോ എന്നിവര്‍ നായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ നായകളെ തിരിച്ചറിയുന്നതിനായി അവയുടെ ശരീരത്തില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തും . തെരുവുനായകളിലെ പേവിഷബാധ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും