മാങ്ങാട്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട ത്തോടനുബന്ധിച്ച് മേല്‍ബാര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ മാങ്ങാട് വയലില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. കളിയാട്ട സമാപന നാളില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അന്നപ്രസാദത്തോടൊപ്പം ചടങ്ങിന്റെ ഭാഗമായി വിളമ്പുന്ന പായസ രൂപത്തിലുള്ള സവിശേഷ ‘കായക്കഞ്ഞി’ ഉണ്ടാക്കാന്‍ സ്വന്തമായി വിളയിച്ചെടുത്ത അരിതന്നെ വേണമെന്ന പ്രാദേശിക സമിതി തീരുമാനത്തിലായിരുന്നു മാങ്ങാട് വയലില്‍ നെല്‍കൃഷി ചെയ്തത് .
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയായിരുന്നു.
പ്രാദേശിക പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ വെടിക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ടി. നാരായണന്‍, മാതൃസമിതി പ്രസിഡന്റ് ഉമ ബാലകൃഷ്ണന്‍,
ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, വാര്‍ഡ് അംഗം ജാനകി മാങ്ങാട്, കൃഷി ഓഫീസര്‍ പി. വി. വിനീത്, ക്ഷേത്ര ആചാരസ്ഥാനികര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അമ്പു ഞെക്ലി, കെ.വി. രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്,
കണ്‍വീനര്‍മാരായ ബാലകൃഷ്ണന്‍ മേല്‍ബാര, രാമചന്ദ്രന്‍ പുഴക്കര, സബ് കമ്മിറ്റി ഭാരവാഹികളായ പാലക്കുന്നില്‍ കുട്ടി, രവി കളനാട്, കുമാരന്‍ കരിപ്പോടി, സുജിത്ത് മുച്ചിലോട്ട്, പ്രശാന്ത് മുച്ചിലോട്ട്, കുഞ്ഞിരാമന്‍ താനൂര്‍, സുകുമാരന്‍ താനൂര്‍, ബാലകൃഷ്ണന്‍ കിഴക്കേക്കര, കൃഷ്ണന്‍ വെടിക്കുന്ന്, സി.എച്ച്. നാരായണന്‍, ബാലകൃഷ്ണന്‍ മാങ്ങാട്, കൃഷ്ണന്‍ കയലാംവളപ്പ്, സുകുമാരന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
കരിപ്പോടി മുച്ചിലോട്ട് കളിയാട്ടത്തിന് മേല്‍ബാര പ്രാദേശിക സമിതിയുടെ നെല്‍കൃഷി വിളവെടുപ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു