പാലക്കുന്ന്:നൂറ്റാണ്ടുകള്‍ പഴക്കമുളള പനയാല്‍ കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാന നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിളംബര പത്രിക കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ പ്രകാശനം ചെയ്തു.
ദേവസ്ഥാന സന്നിധിയില്‍ നടന്ന ചടങ്ങില്‍ നവീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മൂത്ത ഭഗവതിയുടെ നര്‍ത്തകനായി 56 വര്‍ഷം പൂര്‍ത്തിയായ
കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരെ ചടങ്ങില്‍ ആദരിച്ചു.ഉത്തര മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാജന്‍ പെരിയ, പാലക്കുന്ന് ക്ഷേത്ര വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ട്രഷറര്‍ പി. വി. ചിത്രഭാനു, ദേവസ്ഥാന പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ നായര്‍, സെക്രട്ടറി ജനാര്‍ദ്ദനന്‍, കോയ്മ ചിണ്ടന്‍കുഞ്ഞി നായര്‍ ചെറുപനത്തടി, ട്രഷറര്‍ കൃഷ്ണ കുമാര്‍ അയറോട്ട്, പനയാല്‍ ക്ഷേത്ര പ്രസിഡണ്ട് മുതുവത്ത് ബാലകൃഷ്ണന്‍ നായര്‍, നവീകരണ കമ്മിറ്റി കണ്‍വീനര്‍ സി.നാരായണന്‍, ചന്തന്‍കുഞ്ഞി പനയാല്‍, പെരിയ പുലിഭൂതസ്ഥാനം പ്രസിഡന്റ് കമലാക്ഷന്‍ പെരിയ, കാസര്‍കോട് ഏരിയക്കോട്ട ഭഗവതി ക്ഷേത്ര സെക്രട്ടറി അനില്‍ കാസര്‍കോട്, ശശിധരന്‍ അയ്യങ്കാവ്, അച്യുതന്‍ ആടിയത്ത് എന്നിവര്‍ പ്രസംഗിച്ചു . 2027ല്‍ നടക്കുന്ന എല്ലാ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവങ്ങളുടെ കൂവം അളന്ന ശേഷം കോട്ടപ്പാറ ദേവസ്ഥാനത്ത് കൈവീത് കഴിഞ്ഞ ശേഷം ഇളങ്കകൊണ്ട്, 2028ല്‍ നടക്കുന്ന തെയ്യംകെട്ടുകളുടെ ഭാഗമായ കൂവം അളക്കുന്നതിന് മുന്‍പ്
നവീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്ന് ഭാരവാഹികള്‍ അറിയിച്ചു.