കൂവം അളക്കലിന് മാങ്ങാട് വയലില് നൂറുമേനി വിളവെടുപ്പ്
കൊയ്ത്തുത്സവത്തിനെത്തിയത് വന് പുരുഷാരം
മാങ്ങാട് : പാലക്കുന്ന് കഴക പരിധിയിലെ മാങ്ങാട്-ബാര പ്രാദേശിക സമിതിയില് പെടുന്ന മാങ്ങാട് പുതിയപുര തറവാട്ടില് ഏപ്രിലില്നടക്കുന്ന വയനാട്ടുകുലവന് തെയ്യംകെട്ടിന്റെ കൂവം അളക്കല് ചടങ്ങിനാവശ്യമായ നെല്ല് സംഭരിക്കാന് മാങ്ങാട് വയലില് നടത്തിയ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന് നാലാംവാതുക്കല് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്, വാര്ഡംഗം എം ജാനകി, ഉദുമ കൃഷി ഓഫീസര് പി.വി.വിനീത് , അച്യുതന് ആടിയത്ത്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വൈസ് പ്രസിഡന്റ് കൃഷ്ണന് ചട്ടഞ്ചാല്, സ്ഥലം കോയ്മ ശ്രീധരന് മണ്യം, ക്ഷേത്രം മുന് പ്രസിഡന്റ് സി. എച്ച്. നാരായണന്, തിലകരാജന് മാങ്ങാട്, പി.പി മോഹനന് മാങ്ങാട് , ബി ബാലകൃഷ്ണന് തെക്കേവീട്, ചന്ദ്രഗോപാല് മധുര് എന്നിവര് പ്രസംഗിച്ചു. മുന് പ്രവാസി അബ്ദുല് ഹമീദ് മാങ്ങാടാണ് ഒരേക്കറോളം വരുന്ന പാടം തെയ്യംകെട്ടിന്റെ നെല്കൃഷിക്കായി അനുവദിച്ചത്. ഒപ്പം കൃഷിക്കായി വെള്ളവും വൈദ്യുതിയും നല്കി സഹായിച്ച അദ്ദേഹത്തെ യോഗം അഭിനന്ദിച്ചു.
പാരമ്പര്യ നെല്വിത്തുകളുടെയും തനത് കൃഷി രീതികളുടെയും സംരക്ഷകനായ പദ്മശ്രീ പുരസ്കാര ജേതാവ് ചെറുവയല് രാമന് കര്ഷകന്റെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തിയാണ് കൊയ്ത്തുത്സവത്തിന് തുടക്കമിട്ടത്.
തറവാട്ടില് തെയ്യംകെട്ട് ആഘോഷ കമ്മിറ്റി രൂപീകരണയോഗവും ദേവപ്രശ്ന ചിന്തയും നവംബര് 29 ന് ചേരുമെന്ന് തറവാട് കമ്മിറ്റി ഭാരവാഹികള് അറിയിച്ചു.