കുണ്ടംകുഴി സാവിത്രിഭായ് ഫൂലെ ആശ്രമം സ്കൂള് പട്ടികജാതി പട്ടികവര്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി മന്ത്രി കെ.എ തുളസി സന്ദര്ശിച്ചു.
സ്കൂളിനായി നിര്മ്മിക്കുന്ന ഹോസ്റ്റല് ബ്ലോക്കിന്റെ പ്രവൃത്തി പി.ഡബ്ല്യു.
ഡിയുമായി ചേര്ന്ന് വേഗത്തില് പൂര്ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തുടര്ന്ന് വിദ്യാര്ത്ഥികളുമായി സംവദിച്ച് ആവശ്യങ്ങള് ചോദിച്ചറിഞ്ഞു. സ്കൂളില് നടന്ന യോഗത്തില് ജില്ലാകളക്ടര് ശ്രീധന്യ സുരേഷ്, കാസര്കോട് ടി.ഡി.ഒ കെ. മധുസൂദനന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് എം. ധനലക്ഷ്മി, പ്രധാന അധ്യാപിക വി.വീണ തുടങ്ങിയവര് പങ്കെടുത്തു.