തേജസ്വനി സഹോദയ കലോത്സവത്തിന് പാലക്കുന്നില്‍ തുടക്കം

പാലക്കുന്ന്: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ 14 സിബിഎസ്ഇ സ്‌കൂളുകള്‍ പങ്കെടുക്കുന്നതേജസ്വിനി സഹോദയ കലോത്സവത്തിന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 13നും , 14നും നടക്കും . നാല് കാറ്റഗറികളിലായി ഏഴു വേദികളില്‍ മൂന്നാം തരം മുതല്‍ പ്ലസ് 2 വരെയുള്ള 1200 ലേറെ പ്രതിഭകള്‍ മാറ്റുരക്കുന്ന കലാമേള 13 ന് രാവിലെ 9 ന് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് സി. ചന്ദ്രന്‍ അധ്യക്ഷനാകും. കൈരളി ചാനല്‍ ഗന്ധര്‍വ്വ സംഗീതം ഫൈയിം രാജേഷ് തൃക്കരിപ്പൂര്‍ മുഖ്യാതിഥിയായിരിക്കും.

14 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന ചടങ്ങ് ജില്ല പോലിസ് മേധാവി പി. നിധിന്‍ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി പാലക്കുന്ന് ടൗണില്‍ ഇന്നലെ(12 ) വിളംബര ഘോഷയാത്ര നടത്തി.
അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അംബിക ഓഡിറ്റോറിയം, മര്‍ച്ചന്റ് നേവി വി ക്ലബ് എന്നിവിടങ്ങളില്‍ നാട്യവേദി, സ്വരലയ, പ്രതിഭ, സര്‍ഗം, തേജസ്, കലാവേദി, രംഗവേദി എന്നീ പേരുകളില്‍
നടക്കുന്ന വേദികളില്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തേജസ്വനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റ് സി. ചന്ദ്രന്‍, സെക്രട്ടറി ആര്‍. സീമ, അംബിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *