കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധ തിയില്‍ ഉള്‍പെടുത്തി വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കള്ളാര്‍ പ്രസിഡന്റ് രജിത കെ. ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം സൈമണ്‍ ആദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീവിദ്യ പി, ഗീത പി , റോയി പി എല്‍, മെമ്പര്‍മാരായ ലിറ്റി ജോസ്, മിനി ഫിലിപ്പ്, സാബു സി എം എന്നിവര്‍ സംസാരിച്ചു .ക്യാമ്പില്‍ ഓര്‍ത്തോ, ഇഎന്‍ടി, നേത്ര വിഭാഗം, ഫിസിഷ്യന്‍, സ്‌കിന്‍ എന്നി വിഭാഗങ്ങളിലെ ഡോക്ടര്‍ മാരുടെ സേവനവും, ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നും. സഹായ ഉപകാരണങ്ങളും വിതരണം നടത്തി.അതോടൊപ്പം ആയുര്‍വേദ ഡോക്ടറുടെ സേവനവും മരുന്നും നല്‍കി.176 ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍ ഡോ. ജക്വിലിന്‍ സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *