പാലക്കുന്ന് : സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ കര്മ പദ്ധതി നാട്ടു ലൈബ്രറികളുമായി പങ്ക് വെക്കാനുള്ള പരസ്പരം പ്രവര്ത്തന സമിതി പാലക്കുന്ന് അംബിക ലൈബ്രറിയില് ജില്ല കൗണ്സില് അംഗം പി. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. അംബിക ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന് അധ്യക്ഷനായി. സെക്രട്ടറി പള്ളം നാരായണന്, പഞ്ചായത്ത് തല നേതൃ സമിതി കണ്വീനര് സുധാകരന് മൊട്ടമ്മല്, എഴുത്തുകാരന് വി. വി. പ്രഭാകരന്, രവീന്ദ്രന് കൊക്കാല്, ബി. അരവിന്ദാക്ഷന്, പാലക്കുന്നില് കുട്ടി, പി.പി. മോഹനന്, ശ്രീജ പുരുഷോത്തമന്, ലൈബ്രറേറിയന് കെ.വി. ശാരദ എന്നിവര് പ്രസംഗിച്ചു.