രാജപുരം: യൂത്ത് കോണ്ഗ്രസ്സ് കള്ളാര് മണ്ഡലം പ്രസിഡന്റായി അശ്വിന് എം പൂടംകല്ല് ചുമതലയേറ്റു. കോണ്ഗ്രസ്സ് കള്ളാര് മണ്ഡലം ഓഫീസില് ചേര്ന്ന യോഗത്തില് മണ്ഡലം പ്രസിഡന്റ് സി മണികണ്ഠന് അധ്യക്ഷത വഹിച്ചു. യൂത്ത്കോണ്ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ ആര് കാര്ത്തികേയന് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാര് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്ഗ്രസ്സ് ജില്ലാ സെക്രട്ടിമാരായ വിനോദ് കപ്പിത്താന്, മാര്ട്ടിന് എബ്രാഹം , മാര്ട്ടിന് ജോര്ജ്ജ്, യൂത്ത് കോണ്ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന് ഉപ്പിലി കൈ, സെക്രട്ടറി രഞ്ജിത്ത് കുമാര് ആര് ടി , കള്ളാര് മണ്ഡലം കോണ്ഗ്രസ്സ് പ്രസിഡന്റ് സന്തോഷ് വി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് രജിത കെ, വൈസ് പ്രസിഡന്റ് എം എം സൈമണ്,മുന് പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി കെ നാരായണന് , എച്ച് വിഘ്നേശ്വര ഭട്ട്, കോണ്ഗ്രസ്സ് നേതാക്കളായ പ്രിയ ഷാജി, ബേബി ഏറ്റിയപ്പള്ളിയില്, പി എ ആലി, കെ ഗോപി , സജി പ്ലാച്ചേരി, ബി അബ്ദുള്ള, സിജോ ടി ചാമക്കാല, പി എല് ഗംഗാധരന് , കുഞ്ഞികണ്ണന് കുരംങ്കയ എന്നിവര് സംസാരിച്ചു. അജിത്ത് കുമാര് ബി സ്വാഗതവും മണ്ഡലം പ്രസിഡന്റ് അശ്വിന് എം നന്ദിയും പറഞ്ഞു.