രാജപുരം: പോഷണ മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കാസര്‍ഗോഡ്, ഐസിഡിഎസ് പരപ്പ അഡിഷണല്‍ ന്റെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയ് പി ല്‍ അധ്യക്ഷത വഹിച്ചു.പൂടംകല്ല് താലൂക് ആശുപത്രിയിലെ ഡയറ്റിഷ്യന്‍ മൃദൂല രാജീവ്, പോഷകാഹാരത്തെ കുറിച്ച് ക്ലാസ്സെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി, ശ്രീവിദ്യ പി , മെമ്പര്‍മാരായ രേഖ സി,ഗിരീഷ് കുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രമ ബി, സൂപ്പര്‍വൈസര്‍മാരായ റെബിത കണ്ണന്‍, മിനി കെ എ, ലത വളവില്‍, ജയന്തി പി.വി, കൗണ്‍സിലര്‍ അനു മാത്യു, എന്‍ എന്‍ എം കോര്‍ഡിനേറ്റര്‍ രശ്മി. കെ ആര്‍ എന്നിവര്‍ സംസാരിച്ചു.ശിശു വികസന പദ്ധതി ഓഫീസര്‍ രജനി സി സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ആശാലത പി നന്ദിയും പറഞ്ഞു .തുടര്‍ന്ന് അങ്കണവാടി പ്രവര്‍ത്തകരുടെ കലാ പരിപാടികള്‍ നടന്നു.