ദേശീയ-അന്താരാഷ്ട്ര ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയനിരക്ക്
കണ്ണൂര്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 13 രോഗികളില്‍ 10 പേരെയും അത്യാധുനിക എക്മോ (ഇ.സി.എം.ഒ) ചികിത്സയിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ജീവിതത്തിലേക്ക് വിജയകരമായി തിരികെ എത്തിച്ചു. ദേശീയ-അന്താരാഷ്ട്ര ശരാശരിയേക്കാള്‍ 77 ശതമാനം മികച്ച വിജയനിരക്ക് കൈവരിച്ചാണ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഈ നേട്ടം സ്വന്തമാക്കിയത്. ആശുപത്രിയിലെ വിദഗ്ധരടങ്ങുന്ന അത്യാഹിത വിഭാഗം, കാര്‍ഡിയോളജി, പള്‍മണോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള അടിയന്തര ഇടപെടലാണ് ഈ നൂതന ചികിത്സയില്‍ നിര്‍ണായകമായത്.
കഠിനമായ അണുബാധകള്‍, ഇന്‍ഫ്ലുവന്‍സ, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എ.ആര്‍.ഡി.എസ്) തുടങ്ങിയ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാകുന്ന ഘട്ടത്തിലാണ് എക്മോ ചികിത്സ ജീവന്‍രക്ഷയായി മാറുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സാധാരണ വെന്റിലേറ്ററുകള്‍ നല്‍കുമ്പോള്‍ അത് ശ്വാസകോശത്തെ അമിതമായി സമ്മര്‍ദ്ദത്തിലാക്കുകയും, സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകുകയും ചെയ്യാം. എന്നാല്‍ എക്മോ സാങ്കേതികവിദ്യ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കുന്നു. ഈ ചികിത്സയില്‍ ശരീരത്തിന് പുറത്തുള്ള യന്ത്രം കൃത്രിമ ഹൃദയമായും ശ്വാസകോശമായും പ്രവര്‍ത്തിച്ച് രക്തത്തിലേക്ക് നേരിട്ട് ഓക്സിജന്‍ എത്തിക്കുകയും യഥാസമയം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. ഇതുവഴി കേടുപാടുകള്‍ സംഭവിച്ച അവയവങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്രമം ലഭിക്കുകയും ശരീരം സ്വയം സുഖപ്പെടാനുള്ള നിര്‍ണ്ണായക സമയം രോഗിക്ക് ലഭിക്കുകയും ചെയ്യുന്നു.
ആഗോള ശരാശരിയേക്കാള്‍ മികച്ച വിജയനിരക്കിലൂടെ വടക്കന്‍ മലബാറിലെ വൈദ്യശാസ്ത്ര രംഗത്ത് അത്യാധുനിക പരിചരണ മികവിന്റെയും കൃത്യതയുടെയും പുതിയ പ്രതീകമായി മാറുകയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്.
ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. അമിത്ത് ശ്രീധരന്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. റിനോയ് ചന്ദ്രന്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം ഡോ. പ്രസാദ് സുരേന്ദ്രന്‍, കാര്‍ഡിയോ തൊറാസിക് അനസ്തേഷ്യ ഡോ. ഗണേഷ് .എം, ഡോ. നിലഞ്ജന്‍, ജിനു (പെര്‍ഫ്യൂഷനിസ്റ്റ്), അഖില്‍ (നഴ്സിംഗ് വിഭാഗം), റെസ്പിറേറ്ററി തെറാപ്പിസ്റ്റ് കൃഷ്ണന്‍ , ഫിസിയോതെറാപ്പി വിഭാഗം മേധാവി വിശ്വനാഥന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.
മരണമുഖത്തുനിന്നാണ് ഈ അത്യാധുനിക ചികിത്സയുടെ പിന്‍ബലത്തോടെ രോഗികളെ നമ്മള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഡോ. അമിത്ത് ശ്രീധരന്‍ പ്രതികരിച്ചു. കൃത്യമായ സമയത്തുള്ള ഇടപെടലും പ്രത്യേക പരിശീലനം ലഭിച്ച മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ പരിശ്രമവുമാണ് ഈ ചികിത്സയില്‍ നിര്‍ണ്ണായകമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം ലഭ്യമായിരുന്ന അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ മേഖലയില്‍ ലഭ്യമാക്കാനും ഈ അപൂര്‍വ്വ നേട്ടത്തിലൂടെ കണ്ണൂരിന്റെ പേര് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ത്താനും സാധിച്ചു എന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു. പ്രദേശത്തിന്റെ ആരോഗ്യ മേഖലയില്‍ ചരിത്രപരമായ ഒരു മാറ്റത്തിനാണ് ആശുപത്രി വഴിതുറന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി നാടിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും പ്രാദേശിക തലത്തില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതിലും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഒരു നിര്‍ണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.