കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത സെപ്റ്റംബര്‍ മാസത്തില്‍ തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. സെപ്റ്റംബര്‍ 15നും 16നും തൃശ്ശൂര്‍ കോണ്‍ഫറന്‍സ് ഹാളിലും 17ന് മൂവാറ്റുപുഴ YMCA കോണ്‍ഫറന്‍സ് ഹാളിലും 18ന് കോട്ടയം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 10.30ന് സിറ്റിങ് നടക്കും. ജസ്റ്റിസ് എന്‍. അനില്‍ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോനും സിറ്റിങ്ങില്‍ പങ്കെടുക്കും. ക്യാമ്പ് സിറ്റിങ് ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ബോണ്ടഡ് ലക്ചര്‍മാരുടെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്സി. നഴ്‌സിങ് ബിരുദവും കെ.എന്‍.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 9ന് രാവിലെ 10.30ന് തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471 2528601.
അപേക്ഷ ക്ഷണിച്ചു
സര്‍വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സര്‍വെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്- കേരള (STI-K) ല്‍ സെപ്റ്റംബര്‍ 16ന് ആരംഭിക്കുന്ന 60 ദിവസത്തെ മോഡേണ്‍ സര്‍വെ (RTK, Total Station) കോഴ്‌സിലേക്ക് ഐ.ടി.ഐ സര്‍വെ/ സിവില്‍, ചെയിന്‍ സര്‍വെ, വി.എച്ച്.എസ്.ഇ. സര്‍വെ, ബി.ടെക്. സിവില്‍, ഡിപ്ലോമ സിവില്‍ യോഗ്യതയുള്ളവരില്‍ നിന്നും 30 ദിവസത്തെ മോഡേണ്‍ സര്‍വെ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി. തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: 0471 2965099, 9961615876, 9446063062.
ടെണ്ടര്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്ക് 12. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487 2321702.